Breaking...

9/recent/ticker-posts

Header Ads Widget

ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും, കൊമേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും, കൊമേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്‌സിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 
പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്റര്‍ കോട്ടയം സിഇഒ മിട്ടു റ്റി.ജി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളില്‍ ജോലി നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.കോളേജിലെ ബിരുദാനന്തര ബിരുദം കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജ്വലിക്കുന്ന യുവത്വം: നൈപുണ്യ വികസനവും സാധ്യതകളുടെ കണ്ടെത്തലും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചു. ശില്പശാല കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ജോബിന്‍ കുരുവിള ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങുകളില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍,നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ മിഥുന്‍ ജോണ്‍, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിള്‍ ജോര്‍ജ് ,കോട്ടയം ഐഐഐടി ഇന്‍ക്യുബേഷന്‍ സെന്റര്‍ മാനേജര്‍ അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments