ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 7 ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിപ്പ് നടത്തും. രാവിലെ 10.30 ന് ഇടവക പള്ളിയില്‍ ബിഷപ് മാര്‍ ജോസഫ കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഹകാര്‍മ്മികനായിരിക്കും. 12.30 ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും. പ്രധാന ദേവാലയത്തില്‍ നിന്നും ആരംഭിച്ച് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ ശേഷം നഗരവീഥിയിലൂടെ നീങ്ങി ഇടവക ദൈവാലയത്തിലെത്തി പ്രദക്ഷിണം സമാപിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച് തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം തേടാന്‍ ആയിരങ്ങള്‍ ഭരണങ്ങാനത്തെത്തും. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ ഫൊറോനാ പള്ളി വികാരി ഫാദര്‍ സഖറിയാസ് ആട്ടപ്പാട്ട് അഡ്മിനിസ്േ്രടറ്റര്‍ ഫാദര്‍ മാത്യു കറ്റിയാനിക്കല്‍, അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാദര്‍ ജോസഫ് അമ്പാട്ട് ,ഫാദര്‍ ആന്റണി തോണക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യമൊരുക്കുന്നതിന് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments