Breaking...

9/recent/ticker-posts

Header Ads Widget

ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും



അരുവിത്തുറ ലയണ്‍സ് ക്ലബിന്റെ 2025 -2026 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു. ഭരണങ്ങാനം ഓശാന മൗണ്ടില്‍  വിവിധ സര്‍വീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA നിര്‍വഹിച്ചു. 

ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്  അധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പുതിയ മെമ്പര്‍മാരെ ചേര്‍ക്കലും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസ് പൗവത്ത് നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ പതിനാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവില്‍ ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്, ഏറ്റവും നല്ല പ്രസിഡന്റ്, ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ ക്ലബ്ബിന് നേടന്‍ കഴിഞ്ഞു. ക്ലബ് പ്രസിഡന്റായി മനേഷ് ജോസ് കല്ലറക്കലും, സെക്രട്ടറിയായി റ്റിറ്റോ മാത്യു തെക്കേലും, അഡ്മിനിസ്‌ട്രേറ്ററായി പ്രിന്‍സണ്‍ ജോര്‍ജ് പറയന്‍കുഴിയിലും, ട്രഷററായി സ്റ്റാന്‍ലി മാത്യു തട്ടാംപറമ്പിലും സ്ഥാനമേറ്റെടുത്തു. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തനങ്ങള്‍ മാനിച്ച് ലയണ്‍സ് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടത്തിനെയും, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിനെയും, ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രൊഫ റോയി തോമസ് കടപ്ലാക്കലിനെയും, ലീനു കെ ജോസിനെയും, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയും മുന്‍ ഗവര്‍ണര്‍ ജോയി തോമസ് പൗവത്തും ചേര്‍ന്ന് ആദരിച്ചു.

Post a Comment

0 Comments