Breaking...

9/recent/ticker-posts

Header Ads Widget

ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മാണി സി.കാപ്പന്‍ എം.എല്‍ എ സന്ദര്‍ശിച്ചു.



കടനാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മാണി സി.കാപ്പന്‍ എം.എല്‍ എ സന്ദര്‍ശിച്ചു. മരം വീണ് വീടു തകര്‍ന്ന കടനാട് ഒട്ടുവഴിക്കല്‍ ഗംഗാധരന്റെ വീടും കല്‍ക്കെട്ട് ഇടിഞ്ഞ് നാശമുണ്ടായ പങ്കജാക്ഷന്റെ വീടും റോഡിന്റെ തിട്ടയിടിഞ്ഞ് ലോറിയും, മണ്ണുമാന്തി യന്ത്രവും മറിഞ്ഞ ചിറ്റേട്ട് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ വീടും എം.എല്‍.എ സന്ദര്‍ശിച്ചു.


ആവശ്യമായ സഹായം എത്തിക്കുവാന്‍ എം.എല്‍.എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബിനു വള്ളോംപുരയിടം, ഡി.സി.കെ മണ്ഡലം പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, ജോയി കറിയനാല്‍ തുടങ്ങിയവര്‍ എം.എല്‍.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments