കുറുപ്പന്തറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിനു തുടക്കമായി.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി രതീഷ് ടി.വി പുരം എന്നിവരാണ് കാര്‍മികത്വം വഹിയ്ക്കുന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്ര സന്നിധിയില്‍ ലളിതാ സഹസ്രനാമ അഖണ്ഡ ജപാര്‍ച്ചന നടന്നു.
ഗായികയും ആദ്ധ്യാത്മിക പ്രഭാഷകയുമായ ആലീസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഭരണിക്കാവ് മാതൃസമിതിയാണ് ലളിതാ സഹസ്രനാമ ജപാര്‍ച്ചന നടത്തിയത്. ഗായിക കോട്ടയം ആലീസിനെ ക്ഷേത്രം കാര്യദര്‍ശി ആര്‍ഷശ്രീ ശിവമയി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ മാസ് മീഡിയ മുന്‍ ഓഫീസര്‍ കെ ദേവ് ഉപഹാരം നല്‍കി. ലളിത സഹസ്രനാമ പുഷ്പാര്‍ച്ചനയും പ്രസാദ ഊട്ടും നടന്നു. തിങ്കളാഴ്ച രാവിലെ നട തുറക്കലിനു ശേഷം അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, 9 മണിക്ക് കലശപൂജ തുടര്‍ന്ന് കലാശാഭിഷേകം, ഉച്ചപൂജ, പ്രസാദ വിതരണം മഹാപ്രസാദ ഊട്ട് എന്നീ ചടങ്ങുകളും നടക്കും.
0 Comments