കുറുപ്പന്തറയില്‍ മണ്ണാറപ്പാറ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം. അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു അപകടം. അപകടത്തില്‍ തൊഴിലാളികളായ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്പില്‍ ജോസഫ് എന്ന ഔസേപ്പച്ചനാണ് മരിച്ചത്. 51 വയസ്സായിരുന്നു. ഞായറാഴ്ച, ഉച്ചയ്ക്കായിരുന്നു അപകടം.
പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു ഔസേപ്പച്ചനും അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികളും. മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിടിവിട്ട് ഇവര്‍ താഴെ വീഴുകയായിരുന്നു. മേല്‍ക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട മൂന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജോസഫിന്റെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആസാം സ്വദേശികളായ ലോഗോണ്‍ കിഷ്‌കു (30), റോബി റാം സോറന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ സമീപത്ത് പന്തല്‍ നിര്‍മ്മാണ ജോലികളില്‍ പങ്കെടുത്തിരുന്നവരാണ്.
0 Comments