Breaking...

9/recent/ticker-posts

Header Ads Widget

വായ് മൂടിക്കെട്ടി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.



ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി  പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ്  നാട്ടകം സുരേഷ് ധര്‍ണ്ണാ സമരം  ഉദ്ഘാടനം ചെയ്തു. ഭരണാധികാരികള്‍ സിസ്റ്റര്‍മാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും. ഇല്ലാത്തപക്ഷം  ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കുക, മത ന്യൂനപക്ഷങ്ങളെ രാജ്യത്ത്  അനുവദിക്കുക,  നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടന  സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. അതിരമ്പുഴ  പള്ളി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി  അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്  ജോ റോയി പൊന്നാറ്റില്‍, KPCC സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, DCC സെക്രട്ടറിമാരായ മുരളി നീണ്ടൂര്‍,കെ.ജി ഹരിദാസ്, പി.വി മൈക്കിള്‍, ഹരിപ്രകാശ് , റോയി കല്ലുങ്കല്‍ തുടങ്ങിയവര്‍സംസാരിച്ചു.



Post a Comment

0 Comments