Breaking...

9/recent/ticker-posts

Header Ads Widget

വേഴാങ്ങാനം സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു



ഭരണങ്ങാനം വേഴാങ്ങാനം സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികള്‍ വീടുകളില്‍ നിന്നും തയാറാക്കി കൊണ്ടു വന്ന വിവിധ ഭക്ഷ്യ വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പ്രായമായവരെ ബാധിച്ചിരുന്ന രോഗങ്ങള്‍ ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍വരെ കാണപ്പെടുന്നതിന് പിന്നില്‍ പുതിയകാലത്തെ ഭക്ഷണശീലങ്ങളാണെന്നും ഇതിന് പരിഹാരം പഴയകാലത്തെ ഭക്ഷണസംസ്‌കാരത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാണെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. 

യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പരിയപ്പനാല്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജിനോ  ജോര്‍ജ്, പി ടി എ പ്രസിഡന്റ് ആശാ വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. നാടന്‍ ഭക്ഷ്യവിഭവങ്ങളായ കപ്പ, ചേന, ചേമ്പ്, ഇലയട, ചെറുപയര്‍ കട്‌ലറ്റ്, മധുരക്കിഴങ്ങ്, പുട്ടും കടലയും, റാഗി വിഭവങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കുട്ടികളെ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങള്‍ അധ്യാപകര്‍ പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം വിശദീകരിച്ച് നല്കുകയും ചെയ്തു. പരിപാടികളെ തുടര്‍ന്ന് കുട്ടികള്‍ക്കായി ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു.  അധ്യാപകരായ അന്‍വിന്‍ സോണി, തെരേസ, അലീന, ആല്‍ഫി, സൈബി എന്നിവര്‍ നേതൃത്വം നല്കി.

Post a Comment

0 Comments