KPMS ലഹരിവിരുദ്ധ വിദ്യാര്‍ത്ഥി പഠന ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ തല ക്യാമ്പാണ് നടന്നത്. ഡീന്‍ കുര്യാക്കോസ് MP ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KPMS ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്‍കി. അനന്യ k അനില്‍ അധ്യക്ഷയായിരുന്നു. മാധവ് ഗോപാല്‍ രമേശ് സ്വാഗതമാശംസിച്ചു. ലൈഫ് സ്‌കില്‍ ട്രെയ്‌നര്‍ സേതുപാര്‍വ്വതി ക്ലാസ് നയിച്ചു. ബെന്‍ കുറവിലങ്ങാട് മാജിക് ഷോ അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ മനോജ് കൊട്ടാരം കൃതജ്ഞത പറഞ്ഞു.
0 Comments