Breaking...

9/recent/ticker-posts

Header Ads Widget

എബ്രഹാം പല്ലാട്ടു കുന്നേലിന്റെ 14-ാം ചരമവാര്‍ഷികാചരണം



ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകന്‍ എബ്രഹാം പല്ലാട്ടു കുന്നേലിന്റെ 14-ാം ചരമവാര്‍ഷികാചരണം നടന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞേട്ടന്‍ അനുസ്മരണ സമ്മേളനം നടത്തി . ജോസ്‌ന രാജേഷ് മുതുപേഴത്തേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി . ജോമോന്‍ കടപ്ലാക്കല്‍ ആമുഖ പ്രഭാഷണവും അലോണ ജോ തോട്ടപ്പള്ളില്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കുഞ്ഞേട്ടന്‍ ക്വിസ് മത്സരത്തിന് അലോണ ഷോബി ചെരുവില്‍ നേതൃത്വം നല്‍കി. റിനു റെജി ചെരുവില്‍, ജൂലിയറ്റ് ജയ്‌സണ്‍ വാഴയില്‍ , സിസ്റ്റര്‍ ഷാനി റോസ് താന്നിപ്പൊതിയില്‍, ജോസഫ് കടപ്ലാക്കല്‍, ഹണിമോള്‍ കുളങ്ങര , റിയ മാന്നാത്ത് തുടങ്ങിയവര്‍നേതൃത്വംനല്‍കി.



Post a Comment

0 Comments