അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു പേര്‍ക്കും മര്‍ദ്ദനമേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. കൈക്ക് അംഗഭംഗം സംഭവിച്ച ഒരാള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം പള്ളിമുറ്റത്ത് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
പള്ളിമുറ്റത്ത് ബഹളം വയ്ക്കരുതെന്ന് പറഞ്ഞ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പി.ജെ. അജേഷിനെയും പള്ളിമേടയില്‍ മാര്‍ബിള്‍ പോളീഷ് ചെയ്യുകയായിരുന്ന ഇത്തിത്താനം സ്വദേശി ബിജുവിനെയും മകനെയും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഓടി രക്ഷപെട്ടു.ബിജുവിന്റെ തലയില്‍ ചില്ലു കുപ്പികൊണ്ട് അടിച്ച് പരിക്കേല്പിച്ചിട്ടുണ്ട്. കൈക്ക് അംഗഭംഗം സംഭവിച്ചയാളാണ് അടിച്ചത്. ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ പറഞ്ഞു. ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ കര്‍ശനനടപടികള്‍ ഉണ്ടാവണമെന്നആവശ്യമുയരുകയാണ്.
0 Comments