Breaking...

9/recent/ticker-posts

Header Ads Widget

കാറും, ഓട്ടോറിക്ഷയും, സ്‌കൂട്ടറും, വാനും കൂട്ടിയിടിച്ചു.




കാറും, ഓട്ടോറിക്ഷയും, സ്‌കൂട്ടറും, വാനും കൂട്ടിയിടിച്ചു.  എം.സി റോഡില്‍, ഏറ്റുമാനൂര്‍ ജംഗ്ഷനും തവളക്കുഴിയ്ക്കുമിടയില്‍  മഹാലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിന് മുന്നിലാണ് നാലുമണിയോടെ അപകടമുണ്ടായത്. 


സ്‌കൂട്ടറില്‍ ഇടിക്കാതെ  വെട്ടിച്ചു മാറ്റിയ കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മുന്നിലെ പിക്കപ്പ് വാനില്‍ ഇടിക്കുകയും ആയിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തലയോലപ്പറമ്പ് സ്വദേശി ജോസഫിന് പരിക്കേറ്റു. ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഈ ഭാഗത്ത്  റോഡ് മുറിച്ച് കടക്കുവാന്‍ സീബ്ര ലൈന്‍ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.

Post a Comment

0 Comments