കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പട്ടിത്താനം - മണര്‍കാട് ബൈപ്പാസ് റോഡില്‍ പട്ടിത്താനത്തിനും, തവളക്കുഴി ജംഗ്ഷനുമിടയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ സതീഷിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.. അപകടത്തില്‍ കാറിന്റെയും ഓട്ടോറിക്ഷയുടെയും മുന്‍വശം തകര്‍ന്നു. ഓട്ടോറിക്ഷ 50 മീറ്ററോളം മുന്നിലേക്ക് തെറിച്ച് വൈദ്യുതി തൂണില്‍ഇടിച്ചുനിന്നു. അപകടം നടന്ന സ്ഥലത്തിന് സമീപം സ്‌കൂട്ടര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. സ്‌കൂട്ടര്‍ യാത്രികന്‍ ഹെല്‍മെറ്റിനുള്ളില്‍ ഫോണ്‍ വച്ച് സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
0 Comments