Breaking...

9/recent/ticker-posts

Header Ads Widget

കായിക പരിശീലനത്തിന് കടപ്ലാമറ്റത്ത് സൗകര്യമൊരുക്കി സ്റ്റേഡിയം



കടപ്ലാമറ്റത്ത് കായിക പരിശീലനത്തിന് സൗകര്യമൊരുക്കി സ്റ്റേഡിയം നിര്‍മ്മിക്കുന്നു. ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് MLA പറഞ്ഞു. പ്രാദേശിക തലത്തിലും ഗ്രാമീണ തലത്തിലും യുവജന കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന കായികവകുപ്പ് ആവിഷ്‌കരിച്ച വികസനപദ്ധതിയുമായി എംഎല്‍എ ഫണ്ട് സംയോജിപ്പിച്ചുകൊണ്ടാണ കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. സംസ്ഥാന കായിക വകുപ്പ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ അനുവദിച്ച ഗ്രാമീണ കളിക്കളം നിര്‍മ്മാണ പദ്ധതി കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായികക്ഷേമ വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. കടപ്ലാമറ്റം ജംഗ്ഷനോട് ചേര്‍ന്ന് കാഞ്ഞിരപ്പാറ ഭാഗത്ത് ഗ്രാമപ്പഞ്ചായത്ത് വിട്ടുനല്‍കിയ  ഒരേക്കര്‍ സ്ഥലം വികസിപ്പിച്ചുകൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍  പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 

കായികക്ഷേമ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും സംയോജിപ്പിച്ചുകൊണ്ട് ഒരുകോടി രൂപയുടെ സ്റ്റേഡിയം വികസന  പദ്ധതിയാണ് കടപ്ലാമറ്റത്ത് നടപ്പാക്കുന്നതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ അറിയിച്ചു. കടപ്ലാമറ്റത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിലൂടെ സമീപ പഞ്ചായത്തുകളായ മരങ്ങാട്ടുപള്ളി, കിടങ്ങൂര്‍, കുറവിലങ്ങാട് പ്രദേശങ്ങളില്‍ നിന്നുള്ള  യുവാക്കള്‍ക്കും, കടപ്ലാമറ്റം പഞ്ചായത്തിലെ യുവതീ യുവാക്കള്‍ക്കും കായികപരിശീലനത്തിന് സ്റ്റേഡിയം ഉപയോഗിക്കാന്‍ കഴിയും. കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ വികസനരംഗത്ത് അഭിമാനം പകരുന്ന കടപ്ലാമറ്റം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആഗസ്റ്റ് 14ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അഡ്വ. മോന്‍സ് ജോസഫ് എം എല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വെച്ച്  കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍  നിര്‍വഹിക്കും. സ്റ്റേഡിയം ഉദ്ഘാടനവുമായി ബന്ധപെട്ട് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വികസന യോഗം ഓഗസ്റ്റ് 11ന്  3 മണിക്ക് കടപ്ലാമറ്റം പഞ്ചായത്തില്‍ ചേരുമെന്ന് അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments