Breaking...

9/recent/ticker-posts

Header Ads Widget

വിശ്വബ്രഹ്‌മ മഹായജ്ഞത്തിന് തുടക്കമായി.



അയര്‍ക്കുന്നം വിശ്വകര്‍മ്മ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍
 വിശ്വബ്രഹ്‌മ മഹായജ്ഞത്തിന് കൊങ്ങാണ്ടൂര്‍ കല്ലിട്ടു നടയിലെ യജ്ഞശാലയില്‍ തുടക്കമായി. ഋഷിപഞ്ചമി മഹോത്സവത്തിന്റെ ഭാഗമായാണ് പഞ്ചാഹയജ്ഞം നടക്കുന്നത്. യജ്ഞത്തിനു മുന്നോടിയായി ശനിയാഴ്ച ഗ്രന്ഥ വിഗ്രഹ ഘോഷയാത്ര നടന്നു. കല്ലുക്കുന്നേല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി യജ്ഞശാലയില്‍ എത്തിച്ചേര്‍ന്നു. 
തുടര്‍ന്നു നടന്ന വിശ്വബ്രഹ്‌മ യജ്ഞ സമാരംഭ സമ്മേളനം ഡോ ധര്‍മ്മാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഋഷിപഞ്ചമി മാസാചരണ പ്രഖ്യാപനവും സ്വാമികള്‍ നിര്‍വഹിച്ചു. വിശ്വബ്രഹ്‌മ മഹാകാവ്യ രചയിതാവായ പനച്ചിക്കാട് സദാശിവനെ ആദരിച്ചു. വിശ്വകര്‍മ്മ സേവാ ട്രസ്റ്റ് പ്രസിഡന്റ് പി.റ്റി. രവിക്കുട്ടന്‍ ആചാരി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് സെക്രട്ടറി ആചാര്യ ജയചന്ദ്രന്‍ സ്വാഗതമാശംസിച്ചു. അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി MV രാജഗോപാല്‍ ,വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി വിനോദ് തച്ചുവേലില്‍ TK സോമന്‍ കൂത്താട്ടുകുളം, TP മോഹനന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു. യജ്ഞാചാര്യന്‍ ഭാഗവതരത്‌നം ആലപ്പുഴ മുരളീധരന്‍ കുരുംബേമഠം യജ്ഞമാഹാത്മ്യ പ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ വിശ്വബ്രഹ്‌മമഹായജ്ഞം സമാരംഭിച്ചു.  5 ദിവസങ്ങളില്‍ വിശ്വബ്രഹ്‌മ മഹാകാവ്യപാരായണം പ്രത്യേക പൂജകള്‍ പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. ആഗസ്റ്റ് 28 ന് യജ്ഞസമാപനവും സമാപന സമ്മേളനവുംനടക്കും.

Post a Comment

0 Comments