Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



കിടങ്ങൂര്‍  പുഴയോരം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കട്ടച്ചിറ മലമേല്‍ ഇല്ലത്തു വച്ച് നടന്ന ഓണാഘോഷം അസോസിയേഷന്‍ പ്രസിഡന്റ് ബി സന്തോഷ് കുമാര്‍ നിലവിളക്ക് കൊളുത്തി  ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. EM ബിനു, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ രശ്മി രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി.ആര്‍ വേണുഗോപാലന്‍ നായര്‍ ഓണ സന്ദേശം നല്‍കി. ഓണപ്പൂക്കളം, പുഴയോരം വനിതാവേദിയുടെ തിരുവാതിര, ഓണപ്പാട്ടുകളുടെ ആലാപനം, കുട്ടികളുടെയും  മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍, ആവേശകരമായ വടംവലി മത്സരം എന്നിവ നടന്നു. അസോസിയേഷന്‍ സെക്രട്ടറി കെ.വി കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് എം.ജെ ശശികുമാര്‍, ശ്രീകുമാര്‍ പി.എസ്, സതീശന്‍ കുന്നത്ത്, പുഴയോരം വനിതാവേദി പ്രസിഡന്റ് സിന്ധു ഗോകുലം, സീമ ശ്രീകാന്ത് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments