Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളില്‍ മെഗാ നേത്ര പരിശോധനാ ക്യാമ്പ്




ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് രാമപുരം ടെമ്പിള്‍ ടൗണ്‍, തിരുവല്ലാ ഐ മൈക്രോ സര്‍ജറി & ലേസര്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍  മെഗാ നേത്ര പരിശോധനാ ക്യാമ്പും,  കണ്ണട വിതരണവും നടത്തി. 


 രാമപുരം ടെമ്പിള്‍ ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ്  കേണല്‍ കെഎന്‍വി ആചാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍ അംബിക വിദ്യാഭവന്‍ ട്രസ്റ്റ് പ്രസിഡണ്ട് ഡോക്ടര്‍ എന്‍കെ മഹാദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് 318 B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍  പ്രദീഷ് സി.എസ്, അംബിക വിദ്യാഭവന്‍ കമ്മിറ്റി മെമ്പര്‍  ഡി ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സിബി ജോസഫ് ചക്കാലക്കല്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ്  ശ്യാംദാസ് ആര്‍, അംബിക വിദ്യാഭവന്‍ അഡ്മിനിസ്‌ട്രേറ്റര്‍  ബിജു കൊല്ലപ്പള്ളി, ലയണ്‍സ് ക്ലബ് രാമപുരം ടെമ്പിള്‍ ടൗണ്‍ സെക്രട്ടറി  രമേശ് ആര്‍. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍  മനോജ് കുമാര്‍ മുരളീധരന്‍, ട്രഷറര്‍ അനില്‍കുമാര്‍, ഐപിപി മനോജ് കുമാര്‍ കെ, ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്‌സ് ആയ മനോജ് ടി.എന്‍, വിജയകുമാര്‍, രാജ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 500 ഓളം കുട്ടികളുടെ നേത്ര പരിശോധന നടത്തി.

Post a Comment

0 Comments