Breaking...

9/recent/ticker-posts

Header Ads Widget

പ്രശസ്ത സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയിയെ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് ആദരിച്ചു.



പ്രശസ്ത സംഗീത  സംവിധായകന്‍ ജെയ്ക്‌സ്  ബിജോയിയെ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ്  ആദരിച്ചു. 2014 ല്‍ ഏയ്ഞ്ചല്‍സ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്ക്‌സ് ബിജോയി മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. 
 അയ്യപ്പനും കോശിയും, കല്‍ക്കി, നരിവേട്ട ,കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകള്‍ക്ക് സംഗീതം നല്‍കിയ ജെയ്ക്‌സ്  ബിജോയി പാലാപ്പള്ളി തിരുപ്പള്ളി, മിന്നല്‍വള, കണ്‍മണിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളിലൂടെ  മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സംഗീത സംവിധായകനാണ് ജെയ്ക്‌സ്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ജെയ്ക്‌സ്  ബിജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു.  വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത ശില്‍പ്പം അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍,  സിജി ജേക്കബ്,  അഡ്മിനിസ്ട്രേറ്റീവ്  ഓഫീസര്‍മാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ജോബിന്‍ പി മാത്യു, ഷീബാ തോമസ്. സുമേഷ് സി എന്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രാവണ്‍ ചന്ദ്രന്‍ റ്റി.ജെ, വൈസ് ചെയര്‍പേഴ്‌സണ്‍ അനിറ്റ ഉണ്ണി,  തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments