Breaking...

9/recent/ticker-posts

Header Ads Widget

കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍കാളി ജയന്തി ആഘോഷം ശനിയാഴ്ച



കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍കാളിയൂടെ 162-ാമത് ജയന്തി ആഘോഷം ശനിയാഴ്ച നടക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന്  കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടക്കുന്ന അയ്യന്‍കാളി അനുസ്മരണ സമ്മേളനം  മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 

യൂണിയന്‍ പ്രസിഡന്റ് പി.റ്റി സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം അജിത് കല്ലറ സഭാ സന്ദേശം നല്‍കും. സെക്രട്ടറി പുഷ്‌ക്കരന്‍ ഒ.റ്റി, എ.കെ.സി.എച്ച്.എം.എസ് ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്മിത എന്‍.ബി, അഡ്വ. മധു എബ്രഹാം കാലായില്‍ പൊന്നപ്പന്‍ VA തുടങ്ങിയവര്‍  അനുസ്മരണ പ്രഭാഷണം നടത്തും.   യുവസാഹിത്യകാരി രജനി പാലാംപറമ്പില്‍, കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി പുരസ്‌കാര ജേതാവ്  അരുണ്‍കുമാര്‍ കെ. എം. എസ്.എസ്.എല്‍.സി., പ്ലസ് ടു എന്ന കോഴ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ എന്നിവര്‍ക്ക് ആദരവും  നല്‍കുമെന്ന് സംഘാടകര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍  അജിത്ത് കല്ലറ, പി.ടി സുകുമാരന്‍, പൊന്നപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments