Breaking...

9/recent/ticker-posts

Header Ads Widget

ദേവി വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും



ചൂരക്കുളങ്ങര ദേവി വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും  കരയോഗം ഹാളില്‍ നടന്നു. കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.കെ ദിലീപ് നിര്‍വഹിച്ചു. കുടുംബ സംഗമം ഉദ്ഘാടനം  ചലച്ചിത്രതാരം  ജയന്‍ ചേര്‍ത്തല നിര്‍വഹിച്ചു.  


പ്രൊഫസര്‍ സരിത എസ്.അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍ ഓണ സന്ദേശം നല്‍കി.  ഏറ്റുമാനൂര്‍ നീണ്ടൂര്‍ മേഖലാ കണ്‍വീനര്‍ ആര്‍.കൃഷ്ണകുമാര്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍  രജിത ഹരികുമാര്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജോ കൃഷ്ണന്‍, വനിതാ സമാജം പ്രസിഡന്റ് സതി രാമചന്ദ്രന്‍, ഗാഥ സ്വയം സഹായ സംഘം പ്രസിഡന്റ്  ലാവണ്യ ജയകുമാര്‍, ശ്രീലക്ഷ്മി സ്വയം സഹായ സംഘം പ്രസിഡന്റ്  സുമതി കുട്ടിയമ്മ, ബാലസമാജം പ്രസിഡന്റ് മേഘ്‌ന ശ്രീറാം, ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി.പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Post a Comment

0 Comments