Breaking...

9/recent/ticker-posts

Header Ads Widget

കടനാട് പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷിക ആഘോഷം നടന്നു



കടനാട് പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷിക ആഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിന്നും ആരംഭിച്ച വര്‍ണ്ണ ശബളമായ റാലി വൈസ് പ്രസിഡന്റ് വി.ജി. സോമന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വനിതകള്‍ അണിനിരന്ന റാലി കടനാട് ടൗണ്‍ ചുറ്റി പള്ളി പാരീഷ് ഹാളില്‍ സമാപിച്ചു. 


തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച വനിതാ സംരംഭകര്‍, മുതിര്‍ന്ന കുടുംബശ്രീ അംഗം, മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷ രാജു, ജയ്‌സി സണ്ണി, മെര്‍ലിന്‍ റൂബി, ജയ്‌സണ്‍ പുത്തന്‍കണ്ടം, ബിന്ദു ബിനു, സിബി ചക്കാലക്കല്‍, കെ.കെ മധു, ഗ്രേസി ജോര്‍ജ്, റീത്താമ്മ ജോര്‍ജ്, ബിന്ദു ജേക്കബ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments