Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ കിളിക്കൂട് 2025



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ  അംഗന്‍വാടി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ കിളിക്കൂട് 2025 ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് മാത്യു അത്യാലില്‍  ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മെര്‍ലിന്‍ ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മിനി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി പി.യു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും  കലാപരിപാടികളും നടന്നു.


Post a Comment

0 Comments