Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബങ്ങള്‍ക്ക് കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റി ഓണസദ്യ എത്തിച്ചു നല്‍കി.



തിരുവോണനാളില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റി ഓണസദ്യ എത്തിച്ചു നല്‍കി.  ആഭിമുഖ്യത്തില്‍ കാണക്കാരി പഞ്ചായത്തിലെ  ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ഓണസദ്യ എത്തിച്ചു നല്‍കിയത്. തുടര്‍ച്ചയായി 3-ാം  വര്‍ഷമാണ് ഓണസദ്യ വിതരണം നടത്തുന്നത്. 


സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ഡോമിനിക് മാത്യു, വൈസ് പ്രസിഡന്റ്  അഭിലാഷ് ഇടത്തില്‍, ജോര്‍ജ്. K C,  സിനി ജോര്‍ജ്, മനോജ് ജോസഫ്, അജിത് പ്രകാശ്, അയ്യപ്പന്‍, MJ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഓണ സദ്യ നല്‍കിയത്. കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച റോങ്ക്ളിന്‍ ജോണിന്റെ ഒന്നാം ചരമദിനത്തില്‍ കാണക്കാരി പഞ്ചായത്തിലെ നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും, പുതുവസ്ത്രവും നല്‍കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ഡോമിനിക് ജോണ്‍, സെക്രട്ടറി  ഗോപിനാഥന്‍  കെ.കെ എന്നിവര്‍ അറിയിച്ചു. ഗുരുതര രോഗങ്ങള്‍ ബാധിച്ചു ചികിത്സയില്‍ കഴിക്കുന്നവര്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി  കൃപ ചാരിറ്റബിള്‍ സൊസൈറ്റി സൗജന്യ മരുന്നു വിതരണം നടത്തുന്നുണ്ട്.

Post a Comment

0 Comments