Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് പള്ളി പരിസരം വൃത്തിയാക്കി.



വിദ്യാര്‍ത്ഥികളും പഞ്ചായത്തും കൈ കോര്‍ത്തപ്പോള്‍ മണര്‍കാട് പള്ളി പരിസരം വൃത്തിയായി. സ്വച്ഛതാ ഹീ സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായാണ് മണര്‍കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളെയും പങ്കെടുപ്പിച്ച് മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  മണര്‍കാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌ക്കുളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ മണര്‍കാട് പള്ളി പരിസരവും റോഡുകളും വൃത്തിയാക്കി. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി ജോണ്‍ അധ്യക്ഷത വഹിച്ചു. 
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് രവീന്ദ്രന്‍ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിതമ്മ, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, മണര്‍കാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ബിനോ കുര്യന്‍, ജനപ്രതിനിധികളായ ജോമോള്‍ ദിനേശ്, ജോളി എബ്രഹാം, ബിനു രാജു, സിന്ധു അനില്‍കുമാര്‍, പൊന്നമ്മ രവി, സുരേഖ ബി, പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത്, ജൂണിയര്‍ സൂപ്രണ്ട് സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഒരു ടണ്‍ ജൈവ അജൈവ മാലിന്യങ്ങള്‍ പള്ളിയുടെ പരിസരത്ത് നിന്നുമായി ശേഖരിച്ചു.


Post a Comment

0 Comments