Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു



മാറിയിടം ലാല്‍ ബഹദൂര്‍ സ്മാരക ഗ്രന്ഥശാലയുടെയും റിക്രിയേഷന്‍ മാറിയിടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു . ഗ്രന്ഥശാല ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം  മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്  ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ രാംദാസ് മുഖ്യാപ്രഭാഷണം നടത്തി.  ഫാദര്‍ സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍,  പഞ്ചായത്ത് അംഗങ്ങളായ ലൂസി ജോര്‍ജ് , ബീന തോമസ് , ബിന്‍സി സാവിയോ,   ക്ലബ് ഭാരവാഹികളായ അലക്‌സ് പടിയ്ക്കമ്യാലില്‍,  ബേബി കാവനാകുഴി , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് പ്രസിഡന്റ്  ജോണി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു . വിവിധ കലാമത്സരങ്ങളും നടന്നു.



Post a Comment

0 Comments