Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും നടന്നത്. 


പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജിലു ആനി ജോണ്‍  അധ്യക്ഷയായിരുന്നു.  ലയണ്‍സ് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് ട്രഷറര്‍ സ്റ്റാന്‍ലി തട്ടാംപറമ്പില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ഡെന്നി തോമസ് മരിയ ജോസ് എന്നിവര്‍ആശംസകളര്‍പ്പിച്ചു.

Post a Comment

0 Comments