Breaking...

9/recent/ticker-posts

Header Ads Widget

ദേവി ഭാഗവത നവാഹയജ്ഞം തുടരുന്നു


ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ദേവി ഭാഗവത നവാഹയജ്ഞം തുടരുന്നു. ആറാം ദിവസമായ ശനിയാഴ്ച ഹരിശ്ചന്ദ്ര കഥ, ശതാക്ഷി പ്രാദുര്‍ഭാഗം, വിശ്വരൂപ ദര്‍ശനം, പാര്‍വതി പരിണയം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. ഭാഗവത സുരഭി അഡ്വക്കേറ്റ് വി എം കൃഷ്ണകുമാര്‍ യജ്ഞാചാര്യനായും പയ്യന്നൂര്‍ കേശവന്‍ നമ്പൂതിരി, പാലക്കാട് ഹരിനാരായണ ശര്‍മ്മ എന്നിവര്‍ സഹചാര്യന്‍മാരുമായാണ് നവാഹയജ്ഞം നടക്കുന്നത്. പൂജവെപ്പ് , പൂജയെടുപ്പ്  ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും. വിദ്യാരംഭ ദിനമായ ഒക്ടോബര്‍ 2ന് രാവിലെ 7.30 മുതല്‍ പ്രഗല്‍ഭരായ ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തും. രാവിലെ 9 മുതല്‍ സംഗീത നൃത്താര്‍ച്ചന വാണിവന്ദനം അരങ്ങേറും.




Post a Comment

0 Comments