Breaking...

9/recent/ticker-posts

Header Ads Widget

തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് പ്രൊഫ. ഡോ ജോസുകുട്ടി സി.എ



തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ അഭിപ്രായപ്പെട്ടു ജനാധിപത്യത്തില്‍ സ്ഥായിയായ ശരികളില്ല. പലരുടെ ശരികള്‍ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങള്‍, തിരഞ്ഞടുപ്പ് എന്ന വിഷയത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം കേരള യൂണിവേഴ്‌സിറ്റിയുടെ സര്‍വ്വേ റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തദേശ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ പ്രീപോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേകള്‍ സംഘടിപ്പിക്കുന്നതിന് കേരള യൂണിവേഴ്‌സിറ്റിയുടെ സര്‍വ്വേ റിസര്‍ച്ച് സെന്ററുമായി അരുവിത്തുറ കോളേജ് ധാരണാപത്രം ഒപ്പു വച്ച സാഹചര്യത്തില്‍ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും അദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ്,  പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കന്‍, അദ്ധ്യാപകരായ സിറിള്‍ സൈമണ്‍, അനിറ്റ് ടോം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments