Breaking...

9/recent/ticker-posts

Header Ads Widget

യുവജാഗരണ്‍ ജാഥയ്ക്ക് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ സ്വീകരണം നല്‍കി.



യുവജാഗരണ്‍ ജാഥയ്ക്ക് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ സ്വീകരണം നല്‍കി. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും കെഎസ്ആര്‍ടിസിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജാഗരണ്‍ കലാജാഥയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെത്തിയത്. 


സ്വീകരണത്തോടനുബന്ധിച്ച് എയ്ഡ്‌സ് ബോധവത്ക്കരണ കാക്കാരിശ്ശി നാടകവും നടന്നു. സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെയും എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെയും ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ പരിപാടി അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് ബര്‍സാര്‍ റവ. ഫാ.ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിലു ആനി ജോണ്‍,എന്‍എസ്എസ് . പ്രോഗ്രാം ഓഫീസര്‍മാരായ  ഡോ. ഡെന്നി തോമസ്, മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.  വോളന്റിയര്‍ സെക്രട്ടറിമാരായ നിര്‍മ്മല്‍ പ്രകാശ്, ഏയ്ഞ്ചല്‍ മരിയ ജോസ്, അബിനേഷ് രാജേഷ്, ജ്വാല അന്നാ ജോര്‍ജ്  എന്നിവര്‍ നേതൃത്വം നല്‍കി. എയ്ഡ്‌സ് രോഗത്തെക്കുറിച്ചും മുന്‍കരുതലുകളെക്കറിച്ചും  പരാമര്‍ശിക്കുന്ന കാക്കാരിശ്ശി നാടകം കൗതുകമായി.

Post a Comment

0 Comments