Breaking...

9/recent/ticker-posts

Header Ads Widget

പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ വാഹനാപകടം.



പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ടൈല്‍ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും വന്ന കാരാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അരീക്കുഴ സ്വദേശിയുടേതാണ് വാഹനം. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങും വഴിയാണ് അപകടം. തറയോടുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിലേക്ക് ആണ് കാര്‍ ഇടിച്ചു കയറിയത്. റോഡിനും വ്യാപാരസ്ഥാപനത്തിനും ഇടയിലുള്ള ഓടയിലേക്ക് കാര്‍ പതിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ ഡിസ്‌പ്ലേ ചെയ്തിരുന്ന ടൈലുകള്‍ വാഹനം ഇടിച്ചുതകര്‍ന്നു.


Post a Comment

0 Comments