Breaking...

9/recent/ticker-posts

Header Ads Widget

മാനസികാരോഗ്യ പരിശീലന പരിപാടിയും സ്‌നേഹവിരുന്നും നടത്തി



തീക്കോയി ദീപ്തി ഡിസിഎംആര്‍ സ്‌പെഷല്‍ സ്‌കൂളില്‍ അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യ പരിശീലന പരിപാടിയും  സ്‌നേഹവിരുന്നും നടത്തി.ലയണ്‍സ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം  നിര്‍വഹിച്ചു. 


ഷാജിമോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡന്റ്  മനേഷ് കല്ലറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍  സിസ്റ്റര്‍.റോസ് മാത്യു അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ജെസി വരകില്‍,ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ സ്റ്റാന്‍ലി തട്ടാംപറമ്പില്‍, ജോജോ പ്ലാത്തോട്ടം, സുകുമാരന്‍ പുതിയകുന്നേല്‍, ദീപാ മോള്‍ ജോസഫ്  ,ബിജു പി.വി, മനോജ് മേലുകാവ്, ബിജോയ് വി.ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments