Breaking...

9/recent/ticker-posts

Header Ads Widget

കുണുക്കംപാറ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നടന്നു



കടപ്ലാമറ്റം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുണുക്കംപാറ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. പ്രാദേശിക ആസ്തിവികസന ഫണ്ടില്‍ നിന്നും മോന്‍സ് ജോസഫ് MLA അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് മന്ദിരം നിര്‍മ്മിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ജോസ് കൊടിയം പുരയിടം അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സച്ചിന്‍ സദാശിവന്‍ സ്വാഗതമാശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌മോള്‍ റോബര്‍ട്ട്,  പഞ്ചായത്തംഗങ്ങളായ KR ശശിധരന്‍ നായര്‍, ജാന്‍സി ജോര്‍ജ് പ്രവീണ്‍ പ്രഭാകര്‍, ഷിബു ജോര്‍ജ്, ത്രേസ്യമ്മ സെബാസ്റ്റ്യന്‍, ജോയി നടുക്കര Ex MP, മൈക്കിള്‍, PM ജോസഫ്, തോമസ് ആല്‍ബര്‍ട്ട്, ഹീനമോള്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments