Breaking...

9/recent/ticker-posts

Header Ads Widget

കേരള വിശ്വകര്‍മ്മ യുവജന സംഘം കാണക്കാരി ശാഖ വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും



കേരള വിശ്വകര്‍മ്മ യുവജന സംഘം കാണക്കാരി ശാഖയുടെ വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും ഞായറാഴ്ച നടന്നു. വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഇ.എസ്.നിതീഷ് ഉദ്ഘാടനം ചെയ്തു. കാണക്കരി ശാഖ പ്രസിഡണ്ട് രഞ്ജിത്ത് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. 

കെവിഎംഎസ് മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍.രാമന്‍കുട്ടി, സംഘടന നേതാക്കളായ ശിവന്‍, ഉഷ ബാബു, ജയചന്ദ്രന്‍.സി, നെല്‍ജി മാത്തശ്ശേരി , സി കെ സതീശന്‍, അജിത്ത് വിജയന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.  ചടങ്ങില്‍ ഡോക്ടര്‍ ഡോക്ടര്‍ എം എന്‍.വിജയന്‍, സി കെ നാരായണന്‍, ബിനീഷ്.കെ വി എന്നിവരെ ആദരിച്ചു.  പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യുവജന സംഘം മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി അരുണ്‍ ചന്ദ്രകുമാര്‍ വരണാധികാരിആയിരുന്നു.


Post a Comment

0 Comments