Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം നഷ്ടപ്പെട്ട ലോറി തയ്യല്‍ കടയിലേക്ക് ഇടിച്ചു കയറി.



നിയന്ത്രണം നഷ്ടപ്പെട്ട ലോറി തയ്യല്‍ കടയിലേക്ക് ഇടിച്ചു കയറി.  ഉഴവൂര്‍ പാലാ റോഡില്‍ കുടക്കച്ചിറ പള്ളി ജംഗ്ഷനില്‍ രാവിലെ 6.15 ഓടെയായിരുന്നുഅപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജംഗ്ഷനിലുള്ള തയ്യല്‍ കടയിലേക്ക് ആണ് ലോറി ഇടിച്ചു കയറിയത്. 

ഇടിയുടെ ആഘാതത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. കടയ്ക്കുള്ളില്‍ സാധനങ്ങള്‍ അടക്കമുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉഴവൂര്‍ ഭാഗത്ത് നിന്നും പാലായിലേക്ക് പോവുകയായിരുന്ന പാഴ്‌സല്‍ ലോറിയാണ് കടയില്‍  ഇടിച്ചു കയറിയത്. ഈ സമയം കടയിലും സമീപത്തും ആളുകള്‍ ഇല്ലാതിരുന്നതു മൂലം വന്‍അപകടം ഒഴിവായി.


Post a Comment

0 Comments