Breaking...

9/recent/ticker-posts

Header Ads Widget

പ്രസിഡന്റ് സ്ഥാനം LDFനും വൈസ് പ്രസിഡന്റ് സ്ഥാനം UDF നും


ഭരണങ്ങാനം പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം  LDFനും വൈസ് പ്രസിഡന്റ് സ്ഥാനം UDF നും ലഭിച്ചു. LDFനും UDF നും6 സീറ്റുകള്‍ വീതമാണുണ്ടായിരുന്നത്. 2 സീറ്റുകളില്‍ BJP യും വിജയിച്ചിരുന്നു രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തുല്യ വോട്ടുകള്‍ നേടിയതിനെ തുടര്‍ന്ന് നടന്ന  നറുക്കെടുപ്പില്‍ കേരള കൊണ്‍ഗ്രസ് M അംഗം സുധഷാജി വിജയിച്ചു. ഉച്ചയ്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാഗ്യം UDF നൊപ്പമായിരുന്നു കോണ്‍ഗ്രസിലെ ജിജി ഈറ്റയക്കുന്നെലാണ് നറുക്കെടുപ്പിലുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്ക പ്പെട്ടത്. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും എതിര്‍ ചേരികളില്‍ നിന്നാവുകയായിരുന്നു. ഇതുവരെUDF ഭരണത്തിലായിരുന്ന ഭരണങ്ങാനം പഞ്ചായത്തില്‍ ഇത്തവണLDF അധ്യക്ഷസ്ഥാനം നേടുകയായിരുന്നു




Post a Comment

0 Comments