Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് പഞ്ചായത്തുകളില്‍ BJP ഭരണം


ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ BJP ഭരണം നേടി.  പൂഞ്ഞാര്‍ തെക്കേക്കര,  അയ്മനം, കിടങ്ങൂര്‍ പഞ്ചായത്തുകളിലാണ് BJഭരണത്തിലെത്തിയത് . പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബിജെപി അധികാരമേറ്റു. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനര്‍വ മോഹന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രണ്ടാം വാര്‍ഡായ കല്ലേക്കുളത്ത് നിന്നും 285 വോട്ടുകള്‍ നേടിയാണ് മിനര്‍വ വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മിനര്‍വ മോഹന്‍. നേരത്തേ ദീര്‍ഘകാലം സിപിഎം പ്രതിനിധിയായിരുന്ന മിനര്‍വ പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിനര്‍വ മോനഹനെ ബിജെപി നേതാവ് പി.സി ജോര്‍ജ്ജ്, അഡ്വ ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭിനന്ദിച്ചു. 15 അംഗ പഞ്ചായത്തില്‍ 8 സീറ്റുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് 5 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് രണ്ടിലൊതുങ്ങി. അയ്മനം പഞ്ചായത്തിലും BJP ഭരണം നേടി ബിന്ദുഹരികുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 21 അംഗപഞ്ചായത്തില്‍ NDA യ്ക 9ം  LDF ന് 7 ഉംUDF ന് 5ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.




Post a Comment

0 Comments