Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനിടയില്‍ ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസംമുട്ടലും ദേഹത്ത് ചൊറിച്ചിലും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പോളിംഗ് ബൂത്ത് ആയി ഉപയോഗിച്ച ക്ലാസ് മുറിയിലാണ് സംഭവം.  ബെഞ്ചില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനിടയില്‍  ശാരീരിക  അസ്വസ്ഥതയും, ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. മറ്റു പോളിംഗ് ബൂത്തുകളിലെ ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയ ഡെസ്‌കും ബെഞ്ചും ഇലക്ഷന്‍ ആവശ്യങ്ങള്‍ക്ക് ശേഷം  തിരികെ സ്‌കൂളില്‍ എത്തിച്ചിരുന്നു. 


ബഞ്ചില്‍ ഇരുന്ന കുട്ടികള്‍ക്കും ക്ലാസ്സ് എടുത്ത അധ്യാപികയ്ക്കുമാണ് അലര്‍ജി അടക്കമുള്ള അസ്വസ്ഥതകള്‍ ഉണ്ടായത്. സംഭവമറിഞ്ഞ്  ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബബ്‌ലു റാഫേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്‌കൂളില്‍ എത്തി. പ്രാഥമിക പരിശോധന നടത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ ഒബ്‌സര്‍വേഷനില്‍  തുടരുകയാണ്. നഗരസഭയുടെ ആരോഗ്യ വിഭാഗവും  തൊഴിലാളികളും എത്തി മുറികളും ഡസ്‌കും ബെഞ്ചും അടക്കം കഴുകി വൃത്തിയാക്കി. സംഭവം സംബന്ധിച്ച് ആരോഗ്യ വിഭാഗം വിശദമായ പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച സ്‌കൂളിന്അവധി നല്‍കി.


Post a Comment

0 Comments