Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ BJP സ്ഥാനാര്‍ത്ഥിക്ക് നറുക്കെടുപ്പിലൂടെ വിജയം



മേലുകാവ് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ BJP സ്ഥാനാര്‍ത്ഥിക്ക് നറുക്കെടുപ്പിലൂടെ വിജയം. ശക്തമായ ത്രികോണ മത്സരം നടന്ന കല്ലുവെട്ടം വാര്‍ഡില്‍ NDA സ്ഥാനാര്‍ത്ഥി റോയി വട്ടക്കാനാ എന്നറിയപ്പെടുന്ന ആന്‍ഡ്രൂസ് എബ്രഹാമിനും UDF സ്ഥാനാര്‍ത്ഥി ബിജു മണ്ഡപത്തിലിനും 150 വോട്ടുകള്‍ വീതമാണ ലഭിച്ചത് . ഇതെത്തുടര്‍ന്ന്  നറുക്കെടുപ്പിലൂടെ ആന്‍ഡ്രൂസ് എബ്രഹാം വിജയം നേടുകയായിരുന്നു. ഇവിടെ LDF സ്ഥാനാര്‍ത്ഥി ആലീസ് 145 വോട്ടുകള്‍ നേടിയിരുന്നു .മേലുകാവ് പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ UDF ന് ഏഴും LDFന് ആറും NDA യ്ക് ഒരു സീറ്റുമാണ് ഉള്ളത്.



Post a Comment

0 Comments