Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു.



നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ഏറ്റുമാനൂര്‍- എറണാകുളം റോഡില്‍ കുറുപ്പന്തറ പഴയ മഠം ജംഗ്ഷന് സമീപം രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും തൃപ്പൂണിത്തുറക്ക് പോവുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആളെ  രക്ഷപ്പെടുത്തി. അപകട സമയത്ത് ഇതുവഴി കടന്നുപോയ വഴി യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.  വൈദ്യുതി വിതരണവും തകരാറിലായി. കെഎസ്ഇബി അധികൃതര്‍ സ്ഥലത്ത് എത്തി ലൈന്‍ ഓഫ് ആക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


Post a Comment

0 Comments