Breaking...

9/recent/ticker-posts

Header Ads Widget

വാഗണാര്‍ കാര്‍ തീ പിടിച്ച് കത്തിനശിച്ചു.



വാഗണാര്‍ കാര്‍ തീ പിടിച്ച് കത്തിനശിച്ചു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ ആണ്ടൂര്‍ കവലയ്ക്ക് സമീപം വൈകീട്ട് 5 മണിയോടെയാണ് കാറിന് തീപിടിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പോയ ശേഷം മടങ്ങുകയായിരുന്ന കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണിന്റെ കാറാണ് കത്തിയത്. 
കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടിച്ചതോടെ ഡ്രൈവര്‍ പുറത്തിറങ്ങിയതു മൂലം പൊള്ളലേല്‍ക്കാതെ രക്ഷപെട്ടു . ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്ന് കരുതപ്പെടുന്നു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Post a Comment

0 Comments