കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി പാലാ ഏരിയ സമ്മേളനം മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ട്രയിനിംഗ് ക്ലാസും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ സഹായങ്ങളും ലഭ്യമാക്കി. ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു ksvvs ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ മുഖ്യപ്രഭാഷണം നടത്തി.. ജില്ലാ സെക്രട്ടറി എ എം അബ്ദുല്‍ സത്താര്‍ സംഘടന വിശദീകരണം നടത്തി. ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി സുഗുതന്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.. പാലാ ഏരിയ സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ദീപു സുരേന്ദ്രന്‍ ,മനോജ് കെ ആര്‍, വിഭാത്, മാത്തുകുട്ടി, ജോമോന്‍, രാജേഷ്, സാജന്‍ മുനമ്പം, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.


.webp)


0 Comments