Breaking...

9/recent/ticker-posts

Header Ads Widget

ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളുമായി ജോസ് അമ്പലക്കുളം


35 വര്‍ഷക്കാലം ജനപ്രതിനിധി എന്ന നിലയില്‍ സേവനമനുഷ്ടിച്ച അനുഭവപരിചയവുമായാണ് ജോസ് അമ്പലക്കുളം അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം  വാര്‍ഡില്‍ നിന്നും മത്സരിക്കുന്നത്.  നാല്പത്തിമല വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന, നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോസ് അമ്പലക്കുളം ഏഴ് ടേമുകളിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിലൂടെ  നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞ തിര ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്.  അതിരമ്പുഴ  സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റി അംഗമായ  ഇദ്ദേഹത്തിന്റെ പ്രധാന എതിരാളി എല്‍ഡിഎഫില്‍ നിന്നുള്ള  സെബിന്‍ മാത്യു കൊച്ചുകാട്ടേലാണ്. ദീര്‍ഘകാലം ജനപ്രതിനിധി എന്ന നിലയിലുള്ള  ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളുമായി തെരഞ്ഞെടുപ്പു പ്രചരണം ശക്തമാക്കുകയാണ് ജോസ് അമ്പലക്കുളം.




Post a Comment

0 Comments