വൈക്കത്തഷ്ടമി നാളില്‍ അഷ്ടമിവിളക്കിന് വൈക്കത്തപ്പന് ആദ്യ കാണിക്കയര്‍പ്പിക്കാന്‍ കറുകയില്‍ കൈമള്‍ കിടങ്ങൂരില്‍ നിന്നും യാത്ര തിരിച്ചു. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും മൂത്തേടത്തു കാവിലമ്മയും എഴുന്നള്ളി നില്‍ക്കുമ്പോള്‍ ആദ്യ കാണിക്കയര്‍പ്പിക്കാനുള്ള അവകാശം കറുകയില്‍ കൈമള്‍ക്കാണ്. ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയുള്ള നായര്‍ പടയാളികളുടെ തലവനായിരുന്ന കറുകയില്‍ കൈമള്‍ തന്റെ കീഴിലുള്ള പടയോടൊപ്പം ക്ഷേത്രാചാരങ്ങളെ വിമര്‍ശിച്ച സാമൂഹവിരുദ്ധരെ ചെറുത്തു തോല്പിച്ചതിനെ തുടര്‍ന്നാണ് ആദ്യ കാണിക്കയര്‍പ്പിക്കാന്‍ അവകാശം ലഭിച്ചത്. ഭഗവാന്റെ മുന്നില്‍ സ്വര്‍ണ്ണ ചെത്തിപ്പൂവും പണവും കാണിക്കയര്‍പ്പിക്കാന്‍ എല്ലാ വര്‍ഷവും കിടങ്ങൂരിലെ കുടുംബവീട്ടില്‍ നിന്നുമാണ് കൈമള്‍ യാത്രയാരംഭിക്കുന്നത്. കറുകയില്‍ കൈമളുടെ ഇപ്പോഴത്തെ പിന്തുടര്‍ച്ചക്കാരനായ കിടങ്ങൂര്‍ കൊച്ചുമoത്തില്‍ ഗോപാലന്‍ നായര്‍ വെള്ളിയാഴ്ച 12 മണിയോടെയാണ് യാത്ര പുറപ്പെട്ടത്. കഴിഞ്ഞ 29 വര്‍ഷക്കാലമായി വൈക്കത്തഷ്ടമി വിളക്കിന് ആദ്യ കാണിക്കയര്‍പ്പിക്കുന്നത് 85 കാരനായ ഗോപാലന്‍ നായരാണ്. കാണിക്കയര്‍പ്പിക്കാനുള്ള കസവുമുണ്ടും പട്ടും ധരിച്ച് ആചാരത്തനിമയോടെ ഉടവാളുമേന്തി സ്വര്‍ണ്ണ ചെത്തിപ്പൂവുമായി യാത്ര തുടങ്ങുമ്പോള്‍ കുടുംബാംഗങ്ങളും അനുഗമിക്കും. പോകാന്‍ സാധിക്കാത്തവര്‍ യാത്രയയയ്ക്കാനെത്തും.
കിടങ്ങൂര്‍ സുബ്രമണ്യ സ്വാമിയെയും ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയെയും തൊഴുതു പ്രാര്‍ത്ഥിച്ച് കാണിക്കയര്‍പ്പിച്ച ശേഷമാണ് വീട്ടിലെ പൂജാമുറിയില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥനകള്‍ നടത്തിയത്. തുടര്‍ന്ന് ഉടവാളുമേന്തി വൈക്കത്തേക്ക് യാത്രയാരംഭിച്ചു. കിടങ്ങൂര്‍ ക്ഷേത്രത്തിനു സമയത്തെ വീട്ടില്‍ നിന്നും ഉച്ചയോടെ യാത്രയാരംഭിച്ച ഗോപാലന്‍ നായര്‍ വൈക്കത്ത് എത്തുമ്പോള്‍ ആചാരപരമായ സ്വീകരണമാണ് ദേവസ്വം നല്‍കുന്നത്. കറുകയില്‍ കൈമളെ ക്ഷേത്രം അധികൃതര്‍ മഞ്ചലില്‍ കൊട്ടാരത്തിലേക്ക് കൊണ്ടു പോകും. അഷ്ടമിവിളക്ക് സമയത്ത് ദര്‍ശനം നടത്തി സ്വര്‍ണ ചെത്തിപ്പുവും പണക്കിഴയും സമര്‍പ്പിച്ച് മടക്കുന്ന കൊച്ചുമഠത്തില്‍ ഗേപാലന്‍ നായക്ക് ദേവസ്വം അധികൃതര്‍ സന്തോഷ സൂചകമായി പണക്കിഴി സമര്‍പ്പിക്കും.
താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി മടങ്ങിയെത്തുന്ന ഉദയനാപുരത്തപ്പന്റെ സാന്നിധ്യത്തില്‍ ആഹ്ലാദചിത്തനായി അനുഗ്രഹം ചെരിയുന്ന വൈക്കത്തപ്പനു മുന്നില്‍ ആദ്യ കാണിക്കയര്‍പ്പിക്കാനുള്ള സൗഭാഗ്യം 29 വര്‍ഷക്കാലമായി തുടരാന്‍ അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ അനുഗ്രഹം ലഭിക്കുന്നതിലുളള ആഹ്ലാദവുമായാണ് ഇത്തവണയും കൊച്ചുമoത്തില്‍ ഗോലന്‍ നായര്‍ യാത്ര പുറപ്പെട്ടത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രവഴികളില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സന്ദര്‍ഭത്തിന്റ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അഷ്ടമിവിളക്കിന് കറുകയില്‍ കൈമളുടെആദ്യകാണിക്ക.





0 Comments