Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എം.എല്‍.എ. രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി.



മാണി സി കാപ്പന്‍  എം.എല്‍.എ. രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. പാലാ മുനിസിപ്പാലിറ്റിയിലെ  7-ാം വാര്‍ഡായ പുലിമലക്കുന്നിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് മാണി സി കാപ്പന്‍ വോട്ടു രേഖപ്പെടുത്തിയത്. രാവിലെ 7.20 ന് കുടുംബങ്ങളോടൊപ്പമാണ് മാണി സി കാപ്പന്‍ വോട്ട് ചെയ്യാനെത്തിയത്. 

പാലായില്‍ UDF ന്റെ വിജയം ഉറപ്പാണെന്നും ധാരണ പ്രകാരമാണ് പാലാ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് എന്നും മാണി സി കാപ്പന്‍ എംഎല്‍എ. പറഞ്ഞു. ഇടതുപക്ഷ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാന്‍ പാടില്ല. മൂന്നുപേര്‍ സ്വതന്ത്ര മുന്നണിയായി മത്സരിക്കുന്നതിനാല്‍ അവരെ പിന്തുണയ്ക്കുകയാണ്. അതിനു പിന്നില്‍ വ്യക്തമായ ധാരണയുണ്ടെന്നും എംഎല്‍എ പറഞ്ഞു.


Post a Comment

0 Comments