Breaking...

9/recent/ticker-posts

Header Ads Widget

നൂറുഗ്രാം MDMA പിടിച്ചെടുത്തു


പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ നടന്ന വന്‍ രാസലഹരി വേട്ടയില്‍ നൂറുഗ്രാം MDMA പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയുമായി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായി. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത്  വിമല്‍ രാജ്, ഈരാറ്റുപേട്ട നടക്കല്‍ മണിമലകുന്നേല്‍ ജീമോന്‍ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിന്‍ റെജി എന്നിവര്‍ ആണ് പിടിയില്‍ ആയത്. ബാംഗ്ലൂരില്‍ നിന്നും കടത്തികൊണ്ടുവന്ന MDMA ഡാന്‍സഫ് സംഘമാണ് പിടികൂടിയത്.. 

വിമലിനെ നേരത്തെയും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്. വിമലിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആണ് എം ഡി എം എ കണ്ടെത്തിയത്.ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗമാണ് ലഹരിവസ്തു എത്തിച്ചത്. ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീരക്ഷണത്തിലായിരുന്ന ഇവര്‍ രാവിലെ 8 മണിയോടെയാണ് പിടിയിലായത്.  കോട്ടയം എസ് പി ഷാഹുല്‍ ഹമീദ്, നാര്‍ക്കോറ്റിക് സെല്‍ ഡി വൈ എസ് പി എ.ജെ തോമസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്.


Post a Comment

0 Comments