Breaking...

9/recent/ticker-posts

Header Ads Widget

MS വാസുദേവന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനം നടന്നു



MS വാസുദേവന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനം ഐങ്കൊമ്പ് പാറേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് സാന്ത്വനമേകിയ കര്‍മ്മയോഗിയായിരുന്നു അന്തരിച്ച MS വാസുദേവന്‍ നമ്പൂതിരിയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജീവിതം മുഴുവന്‍ സത്യനിഷ്ഠയും സേവനവുമായിരുന്നു തിരുമേനി സാറിന്റെ വഴികാട്ടിയെന്നും, നമ്മുടെ നാടിന്റെ ചരിത്രം രചിച്ചത് ഇത്തരത്തിലുള്ള മഹത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക സേവനം എന്നീ മേഖലകളില്‍  നല്‍കിയ സംഭാവനകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.പരിപാടിയില്‍ പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എന്‍ കെ മഹാദേവന്‍ അധ്യക്ഷത വഹിച്ചു. അംബികാ വിദ്യാഭവന്‍ വൈസ് പ്രസിഡന്റ് കെ.പി. ദാമോദരന്‍, ജന്മഭൂമി എഡിറ്റര്‍ കെ. എന്‍. രാമന്‍ നമ്പൂതിരി,സ്‌നേഹ തോമസ് (കടനാട് പഞ്ചായത്ത് അംഗം), അപ്പച്ചന്‍ താഴെപ്പള്ളില്‍ (ആര്‍പിഎസ് പ്രസിഡന്റ്), ബിജെപി വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി,  ലളിതാംബിക ടീച്ചര്‍ (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷ), ഡി. പ്രസാദ് (ആര്‍എസ്എസ് വിഭാഗ് വ്യവസ്ഥ പ്രമുഖ്), കെ. എന്‍. സജികുമാര്‍ (ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി), അഡ്വ. രാജേഷ് പല്ലാട്ട് (മീനച്ചില്‍ ഹിന്ദു മഹാസംഗമം പ്രസിഡന്റ്), ശ്രീ അരവിന്ദന്‍ അടൂര്‍ (വിഎച്ച്പി സംസ്ഥാന ധര്‍മ്മ പ്രചാര്‍ പ്രമുഖ്), പ്രൊഫ. ഡോ. പി. എസ്. സുകുമാരന്‍ (എംജി യൂണിവേഴ്‌സിറ്റി ബിഹേവിയറല്‍ സയന്‍സ് മുന്‍ മേധാവി), ടി. ആര്‍. രാമചന്ദ്രന്‍ (റിട്ട. സബ് ട്രഷറി ഓഫീസര്‍, മീനച്ചില്‍), ഇ. വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി (യോഗക്ഷേമസഭ), മുരളി മോഹനശര്‍മ്മ (മലയാള ബ്രാഹ്‌മണ സമാജം), കെ. എന്‍. വാസുദേവന്‍ (ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ ഖജാന്‍ജി), കെ. ഗോപിനാഥന്‍ (പെന്‍ഷനേഴ്‌സ് സംഘം കോട്ടയം), രതീഷ് കിഴക്കേപറമ്പില്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി), ബൈജു ദാമോദരന്‍ (ജനതാ ലൈബ്രറി സെക്രട്ടറി), എന്‍. വിനയചന്ദ്രന്‍ (ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി), അംബിക വിദ്യാഭവന്‍ കമ്മിറ്റിയംഗം ഡി. ചന്ദ്രന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.


Post a Comment

0 Comments