Breaking...

9/recent/ticker-posts

Header Ads Widget

പുത്തന്‍മണിമാളികയും മണിയും സമര്‍പ്പിച്ചു


ശതാബ്ദി വര്‍ഷത്തില്‍ തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തില്‍  പുത്തന്‍മണിമാളികയും മണിയും  സമര്‍പ്പിച്ചു. 57 അടി ഉയരമുള്ള മണിമാളിക പാലാ രൂപതയിലെ  ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്നാണ്. മണിമാളിക നിര്‍മ്മിച്ച് നല്‍കിയത് തയ്യില്‍ കുടുംബയോഗമാണ്. മാന്നാറില്‍ നിര്‍മ്മിച്ച 410 കിലോഗ്രാം തൂക്കമുള്ള മണി സംഭാവന ചെയ്തത് വടക്കേമുറിയില്‍ വി ജെ മാത്യു ആണ്. വെഞ്ചിരിപ്പ് കര്‍മ്മം പാലാ രൂപത വികാരി ജനറല്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു. അരുവിത്തുറ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, തീക്കോയി പള്ളി വികാരി ഫാദര്‍ ഡോ ജോര്‍ജ് വെട്ടുകല്ലേല്‍, അസിസ്റ്റന്റ് വികാരി  ഫാ ടോം വാഴയില്‍ എന്നിവര്‍ സഹകാര്‍മികരായി.




Post a Comment

0 Comments