Breaking...

9/recent/ticker-posts

Header Ads Widget

റോഡരികിലെ കട്ടിംഗ് അപകടഭീഷണിയാകുന്നു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കിടങ്ങൂരിനും കട്ടച്ചിറയ്ക്കുമിടയില്‍ റോഡരികിലെ കട്ടിംഗ് അപകടഭീഷണിയാകുന്നു. ടാര്‍ ചെയ്ത ഭാഗം ഉയര്‍ന്നു നില്‍ക്കുന്നതൂലം ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്നതും പതിവാണ്. വേഗതയിലെത്തുന്ന വാഹനങ്ങള്‍ റോഡ് കട്ടിംഗില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാക്കാരന്‍ മരണമടഞ്ഞിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ടാറിംഗ് ഉയര്‍ന്നാണ് നില്‍ക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ടുയര്‍ത്തിയൊ ടൈല്‍പാകിയോ അപകട ഭീഷണി ഒഴിവാക്കണമെന്ന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതി ചെയര്‍മാന്‍ സഞ്ജീവ് വി.പി. നമ്പൂതിരി ആവശ്യപ്പെട്ടു. പാലയിലെ PWD അസിസ്റ്റന്റ് എന്‍ജീനിയറുടെ നേതൃത്വത്തില്‍ അപകട ഭീഷണിയൊഴിവാക്കാന്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. റോഡിന്റെ മുഴുവന്‍ ഭാഗങ്ങളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത പ്രശ്‌നം  പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. 



Post a Comment

0 Comments