പാലാ തെക്കേക്കരയില്‍ കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു . മദ്യ ലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് കത്തിക്കുത്തേറ്റത്. ആലപ്പുഴ കളര്‍കോട് അറയ്ക്കക്കുഴിയില്‍ വിപിന്‍ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ട് . തെക്കേക്കരയില്‍ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. ഗൃഹപ്രവേശനചടങ്ങിന് മുന്നോടിയായി നടത്തിയ സല്‍ക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിപിന്റെ മരണവിവരം അറിയാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.


.webp)


0 Comments