Breaking...

9/recent/ticker-posts

Header Ads Widget

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി.



തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് വ്യാഴാഴ്ച അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ RDO ജിനു പുന്നൂസ് തഹസില്‍ ദാര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ജില്ലയിലെ 11 ബ്ലോക്കുകളിലും 6  നഗര സഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഏറ്റുമാനൂര്‍ വൈക്കം നഗരസഭകളിലെ കമ്മീഷനിംഗ് വെള്ളിയാഴ്ച നടന്നു. കമ്മീഷനിംഗ് പൂര്‍ത്തിയാക്കിയ Evmകള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും 6 നഗരസഭകളിലുമാണ് വോട്ടുകള്‍ എണ്ണുന്നത്.



Post a Comment

0 Comments